പ്രാദേശികമായ കർഷകർ, ചെറുകിട കച്ചവടക്കാർ, സ്വയംസംരംഭകർ, സ്ത്രീസംരംഭകർ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിൽ പെട്ടവർക്കും സാമ്പത്തിക സൗകര്യങ്ങളും മൂല്യവർധിത സേവനങ്ങളും ലഭ്യമാക്കാൻ കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് എന്നും പ്രതിജ്ഞാബദ്ധമാണ്. ഗുണഭോക്താവിന് തികഞ്ഞ സംതൃപ്തിയിൽ ഊന്നിയ സേവനങ്ങൾ ഗുണമേന്മയുടെ ചട്ടക്കൂടിലൂടെ ലഭ്യമാക്കിക്കൊണ്ട് ഞങ്ങൾ പ്രവർത്തിക്കുന്നു. ആഗോളവൽക്കരണ യുഗത്തിൽ സൗകര്യപ്രദമായ വെൽഫെയർ ബാങ്കിംഗ് ലഭ്യമാക്കുന്നു എന്നതാണ് ഞങ്ങളുടെ മുഖമുദ്ര.
ഓൺലൈനിൽ അപേക്ഷിക്കുകഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ സ്വാതന്ത്ര്യസമരസ്മാരകമാണ് കടയ്ക്കൽ വിപ്ലവസ്മാരകം. കടയ്ക്കൽ ഗ്രാമപഞ്ചായത്ത് 65 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ഈ സ്മാരകത്തിൽ ബാങ്ക് 10.5 ലക്ഷം രൂപ ചെലവഴിച്ച് കടയ്ക്കൽ വിപ്ലവത്തിന്റെ ചരിത്രമുഹൂർത്തങ്ങൾ പ്രശസ്തരായ ശില്പികളെക്കൊണ്ട് ചുവർ ശില്പരചന നടത്തി നാടിന് സമർപ്പിച്ചു.
ഗവണ്മെന്റ് താലൂക്ക് ആശുപത്രിയിൽ കുറഞ്ഞ നിരക്കിൽ ലബോറട്ടറിപരിശോധന നടത്തുന്നതിന് ബാങ്ക് 6.25 ലക്ഷം രൂപ ചിലവഴിച്ച് തൈറോയ്ഡ് ഹോർമോൺ അനലൈസർ മെഷീൻ വാങ്ങി നൽകി. കടയ്ക്കൽ കുമ്മിൾ ഗ്രാമപഞ്ചായത്തുകളിൽ വരൾച്ചാകാലങ്ങളിൽ കുടിവെളളം ജനങ്ങൾക്ക് എത്തിച്ച് കൊടുക്കുന്നതിനായി ബാങ്ക് വാട്ടർ ടാങ്കുകൾ (2014ൽ 1 ലക്ഷം രൂപയ്ക്കും 2017 ൽ 80000 രൂപയ്ക്കും) വാങ്ങി നൽകി. കുമ്മിൾ ഗവ. ഹയർസെക്കന്ററി സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് സംവിധാനം ഒരുക്കാൻ ഒരു ലക്ഷം രൂപയും കടയ്ക്കൽ ഗവ: ഹയർസെക്കന്ററി സ്കൂളിന് ഫർണിച്ചറിന് 80000 രൂപയും കടയ്ക്കൽ ഗവ: യു.പി.എസിന് ഓഡിറ്റോറിയം നിർമാണത്തിന് 50000 രൂപയും ഇക്കഴിഞ്ഞ നാല് വർഷത്തിനിടയിൽ നൽകി. ഓരോ വർഷവും SSLC-Plus 2 ഫുൾ A+ കിട്ടുന്ന, ബാങ്ക് പ്രവർത്തനമേഖലയിലെ സ്കൂളുകളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും ക്യാഷ് അവാർഡ് മുടക്കംകൂടാതെ നൽകി വരുന്നു. ഈ ഇനത്തിൽ പ്രതിവർഷം 1,25,000 രൂപയിൽ അധികം നൽകി വരുന്നു. ബാങ്ക് നടത്തിവരുന്ന നീതിമെഡിക്കൽ സ്റ്റോറിലെ വാർഷിക വിറ്റുവരവ് 3 കോടി രൂപയാണ്. ഇതിലൂടെ സബ്സീഡിയായി പ്രതിവർഷം 15 ലക്ഷം രൂപയ്ക്ക് മുകളിൽ ജനങ്ങൾക്ക് ലഭിച്ചുക്കൊണ്ടിരിക്കുന്നു.
സ്പെഷ്യാലിറ്റി ചികിത്സാസൗകര്യങ്ങൾക്ക് പരിമിതികളേറെയുള്ള കടയ്ക്കൽ പ്രദേശത്ത് ആധുനിക സജീകരണങ്ങളോടെ ഒരു സഹകരണ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കുന്നതിനുള്ള പരിശ്രമത്തിലാണ് ബാങ്ക് തുടർന്ന് ഏർപ്പെടാൻ പോകുന്നത്. ബാങ്കിന്റെ എല്ലാവിധ പ്രവർത്തനങ്ങൾക്കും പൂർണ്ണമനസ്സോടെ കക്ഷി രാഷ്ട്രീയ ഭേദമന്യേ നമ്മോടൊപ്പം നിൽക്കുന്ന സഹകാരികളും നാട്ടുകാരും ഇതിന്റെ വിജയത്തിനും ബാങ്കിനോടൊപ്പം തീർച്ചയായും ഉണ്ടാവുമെന്ന് ഞങ്ങൾക്ക് പൂർണ്ണവിശ്വാസമുണ്ട്.