0474 2447073



കടയ്ക്കൽ സഹകരണബാങ്ക്

പ്രാദേശികമായ കർഷകർ, ചെറുകിട കച്ചവടക്കാർ, സ്വയംസംരംഭകർ, സ്ത്രീസംരംഭകർ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിൽ പെട്ടവർക്കും സാമ്പത്തിക സൗകര്യങ്ങളും മൂല്യവർധിത സേവനങ്ങളും ലഭ്യമാക്കാൻ കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് എന്നും പ്രതിജ്ഞാബദ്ധമാണ്. ഗുണഭോക്താവിന് തികഞ്ഞ സംതൃപ്തിയിൽ ഊന്നിയ സേവനങ്ങൾ ഗുണമേന്മയുടെ ചട്ടക്കൂടിലൂടെ ലഭ്യമാക്കിക്കൊണ്ട് ഞങ്ങൾ പ്രവർത്തിക്കുന്നു. ആഗോളവൽക്കരണ യുഗത്തിൽ സൗകര്യപ്രദമായ വെൽഫെയർ ബാങ്കിംഗ് ലഭ്യമാക്കുന്നു എന്നതാണ് ഞങ്ങളുടെ മുഖമുദ്ര.


ഞങ്ങളുടെ സേവനങ്ങൾ

image

സ്വയം തൊഴിൽ സംരഭകരായ വനിതകളുടെ ഉന്നമനം ലക്ഷ്യമാക്കി സ്ത്രീ ശാക്തീകരണ പദ്ധതികൾക്കും സ്വയം തൊഴിലിലൂടെ ജീവിത മാർഗം കണ്ടെത്താനുള്ള പദ്ധതികൾക്കും ബാങ്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നു. 5 ലക്ഷം രൂപ വരെ കുടുംബശ്രീ യൂണിറ്റുകൾക്ക് വായ്പ നൽകി വരുന്നു

APPLY NOW

image

സ്വർണ വായ്പകൾക്ക് പരമാവധി തുക ബാങ്ക് ഉറപ്പ് നൽകുന്നു. രാവിലെ 8:30 മുതൽ രാത്രി 8 മണി വരെ ഈ സൗകര്യം ലഭ്യമാണ്. പലിശ വെറും 9.45% മാത്രം. നിരവധി പേർ ഈ പദ്ധതികളുടെ സ്ഥിര ഉപഭോക്താക്കളാണ്.

APPLY NOW

image

കുടുംബശ്രീ അടക്കമുള്ള സ്വയം തൊഴിൽ സംരംഭകർക്കും ആക്-ടിവിറ്റി ഗ്രൂപ്പുകൾക്കും മിതമായ പലിശനിരക്കിൽ വായ്പ സൗകര്യം. അൻപതിലധികം ആക്-ടിവിറ്റി ഗ്രൂപ്പുകൾക്ക് നിലവിൽ ബാങ്ക് വായ്പ നൽകി വരുന്നു.

APPLY NOW

image

കാർഷിക വായ്പാ രംഗത്ത് കെ.സി.സി വായ്‌പ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നു. 7 ശതമാനം പലിശയോടെ കെ.സി.സി വായ്‌പകൾ അനുവദിക്കുന്നു. പച്ചക്കറി കൃഷിക്കും നെൽക്കൃഷിക്കും പലിശ രഹിത വായ്പ അനുവദിക്കുന്നു. വായ്‌പ ഇടപാടുകാർക്ക് സൗകര്യാനുസരണം വായ്പ പിൻവലിക്കാൻ ചെക്ക് ബുക്ക് നൽകി ക്യാഷ് ക്രെഡിറ്റ് സ്കീം ആയി പദ്ധതി നടപ്പാക്കിയിരിക്കുന്നു.

APPLY NOW

image

പുതിയ വീടുകൾ നിർമ്മിക്കാനും നിലവിലുള്ള വീടിന്റെ നവീകരണത്തിനും ബാങ്ക് ലളിതമായ നടപടി ക്രമങ്ങളിലൂടെ ഭവനവായ്‌പ അനുവദിക്കുന്നു. പുതിയ വീട് നിർമ്മിക്കാൻ 25 ലക്ഷം രൂപ വരെ 15 വർഷ കാലയളവിലും വീട് നവീകരണത്തിന് 5 ലക്ഷം രൂപ 10 വർഷ കാലയളവിലും ലഭ്യമാക്കുന്നു.

APPLY NOW

image

ബാങ്ക് നടപ്പാക്കിയിട്ടുള്ള ടൂവീലർ വായ്പ പദ്ധതി സഞ്ചാരി വായ്പ എന്ന പേരിലാണ് അറിയപ്പെടുന്നത്. 48 മാസക്കാലയളവിൽ ലളിതമായ ജാമ്യ വ്യവസ്ഥയിൽ 75000 രൂപ വരെ സഞ്ചാരി വായ്പ അനുവദിക്കുന്നു. വനിതകൾക്കും കുടുംബശ്രീ അംഗങ്ങൾക്കും വായ്‌പ നൽകി വരുന്നു.

APPLY NOW

മൊബൈൽ ബാങ്കിങ്

ബാങ്ക് ഇടപാടുകൾ എസ്.എം.എസ് മുഖേന അറിയുവാനുള്ള സൗകര്യം. 500 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് സേവിങ്സ്/കറന്റ് അക്കൗണ്ട് ക്രെഡിറ്റ് വിവരങ്ങൾ , ഇടപാടുകൾ നടത്തിയതിന് ശേഷമുള്ള ബാലൻസ് എന്നിവ ഉടനടി ബാങ്കുമായി രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ എസ്.എം.എസ് മുഖേന ഉപഭോക്താവിനെ അറിയിക്കുന്നു


ഞങ്ങൾ വളരുകയാണ്...

പുതിയ ശാഖകൾ പുതിയ അനുഭവങ്ങൾ

നൂതന ആശയങ്ങൾ പ്രാവർത്തികമാക്കിക്കൊണ്ടും സമൂഹത്തിലെ മുഴുവൻ പേർക്കും സാമ്പത്തിക സഹായം ലളിതമായ നടപടിക്രമങ്ങളിലൂടെ ലഭ്യമാക്കിക്കൊണ്ടും ഞങ്ങൾ വളരുകയാണ്. സാമ്പത്തിക ഇടപാടുകൾക്കപ്പുറം വിവിധ സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി ഞങ്ങൾ ഉയർച്ചയുടെ പാതയിലാണ്. ഞങ്ങളുടെ ആശയങ്ങളിലും സേവനങ്ങളിലും സംതൃപ്തരായ ഉപഭോക്താക്കളാണ് ഞങ്ങളുടെ പ്രചോദനം.


സാമൂഹികക്ഷേമ പ്രവർത്തനങ്ങൾ