പ്രാദേശികമായ കർഷകർ, ചെറുകിട കച്ചവടക്കാർ, സ്വയംസംരംഭകർ, സ്ത്രീസംരംഭകർ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിൽ പെട്ടവർക്കും സാമ്പത്തിക സൗകര്യങ്ങളും മൂല്യവർധിത സേവനങ്ങളും ലഭ്യമാക്കാൻ കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് എന്നും പ്രതിജ്ഞാബദ്ധമാണ്. ഗുണഭോക്താവിന് തികഞ്ഞ സംതൃപ്തിയിൽ ഊന്നിയ സേവനങ്ങൾ ഗുണമേന്മയുടെ ചട്ടക്കൂടിലൂടെ ലഭ്യമാക്കിക്കൊണ്ട് ഞങ്ങൾ പ്രവർത്തിക്കുന്നു. ആഗോളവൽക്കരണ യുഗത്തിൽ സൗകര്യപ്രദമായ വെൽഫെയർ ബാങ്കിംഗ് ലഭ്യമാക്കുന്നു എന്നതാണ് ഞങ്ങളുടെ മുഖമുദ്ര.
സ്വയം തൊഴിൽ സംരഭകരായ വനിതകളുടെ ഉന്നമനം ലക്ഷ്യമാക്കി സ്ത്രീ ശാക്തീകരണ പദ്ധതികൾക്കും സ്വയം തൊഴിലിലൂടെ ജീവിത മാർഗം കണ്ടെത്താനുള്ള പദ്ധതികൾക്കും ബാങ്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നു. 5 ലക്ഷം രൂപ വരെ കുടുംബശ്രീ യൂണിറ്റുകൾക്ക് വായ്പ നൽകി വരുന്നു
APPLY NOWസ്വർണ വായ്പകൾക്ക് പരമാവധി തുക ബാങ്ക് ഉറപ്പ് നൽകുന്നു. രാവിലെ 8:30 മുതൽ രാത്രി 8 മണി വരെ ഈ സൗകര്യം ലഭ്യമാണ്. പലിശ വെറും 9.45% മാത്രം. നിരവധി പേർ ഈ പദ്ധതികളുടെ സ്ഥിര ഉപഭോക്താക്കളാണ്.
APPLY NOWകുടുംബശ്രീ അടക്കമുള്ള സ്വയം തൊഴിൽ സംരംഭകർക്കും ആക്-ടിവിറ്റി ഗ്രൂപ്പുകൾക്കും മിതമായ പലിശനിരക്കിൽ വായ്പ സൗകര്യം. അൻപതിലധികം ആക്-ടിവിറ്റി ഗ്രൂപ്പുകൾക്ക് നിലവിൽ ബാങ്ക് വായ്പ നൽകി വരുന്നു.
APPLY NOWകാർഷിക വായ്പാ രംഗത്ത് കെ.സി.സി വായ്പ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നു. 7 ശതമാനം പലിശയോടെ കെ.സി.സി വായ്പകൾ അനുവദിക്കുന്നു. പച്ചക്കറി കൃഷിക്കും നെൽക്കൃഷിക്കും പലിശ രഹിത വായ്പ അനുവദിക്കുന്നു. വായ്പ ഇടപാടുകാർക്ക് സൗകര്യാനുസരണം വായ്പ പിൻവലിക്കാൻ ചെക്ക് ബുക്ക് നൽകി ക്യാഷ് ക്രെഡിറ്റ് സ്കീം ആയി പദ്ധതി നടപ്പാക്കിയിരിക്കുന്നു.
APPLY NOWപുതിയ വീടുകൾ നിർമ്മിക്കാനും നിലവിലുള്ള വീടിന്റെ നവീകരണത്തിനും ബാങ്ക് ലളിതമായ നടപടി ക്രമങ്ങളിലൂടെ ഭവനവായ്പ അനുവദിക്കുന്നു. പുതിയ വീട് നിർമ്മിക്കാൻ 25 ലക്ഷം രൂപ വരെ 15 വർഷ കാലയളവിലും വീട് നവീകരണത്തിന് 5 ലക്ഷം രൂപ 10 വർഷ കാലയളവിലും ലഭ്യമാക്കുന്നു.
APPLY NOWബാങ്ക് നടപ്പാക്കിയിട്ടുള്ള ടൂവീലർ വായ്പ പദ്ധതി സഞ്ചാരി വായ്പ എന്ന പേരിലാണ് അറിയപ്പെടുന്നത്. 48 മാസക്കാലയളവിൽ ലളിതമായ ജാമ്യ വ്യവസ്ഥയിൽ 75000 രൂപ വരെ സഞ്ചാരി വായ്പ അനുവദിക്കുന്നു. വനിതകൾക്കും കുടുംബശ്രീ അംഗങ്ങൾക്കും വായ്പ നൽകി വരുന്നു.
APPLY NOWബാങ്ക് ഇടപാടുകൾ എസ്.എം.എസ് മുഖേന അറിയുവാനുള്ള സൗകര്യം. 500 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് സേവിങ്സ്/കറന്റ് അക്കൗണ്ട് ക്രെഡിറ്റ് വിവരങ്ങൾ , ഇടപാടുകൾ നടത്തിയതിന് ശേഷമുള്ള ബാലൻസ് എന്നിവ ഉടനടി ബാങ്കുമായി രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ എസ്.എം.എസ് മുഖേന ഉപഭോക്താവിനെ അറിയിക്കുന്നു
ഞങ്ങൾ വളരുകയാണ്...
നൂതന ആശയങ്ങൾ പ്രാവർത്തികമാക്കിക്കൊണ്ടും സമൂഹത്തിലെ മുഴുവൻ പേർക്കും സാമ്പത്തിക സഹായം ലളിതമായ നടപടിക്രമങ്ങളിലൂടെ ലഭ്യമാക്കിക്കൊണ്ടും ഞങ്ങൾ വളരുകയാണ്. സാമ്പത്തിക ഇടപാടുകൾക്കപ്പുറം വിവിധ സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി ഞങ്ങൾ ഉയർച്ചയുടെ പാതയിലാണ്. ഞങ്ങളുടെ ആശയങ്ങളിലും സേവനങ്ങളിലും സംതൃപ്തരായ ഉപഭോക്താക്കളാണ് ഞങ്ങളുടെ പ്രചോദനം.
സാമൂഹികക്ഷേമ പ്രവർത്തനങ്ങൾ
നാട്ടുപച്ച
വിഷരഹിത ജൈവപച്ചക്കറി കൃഷി എല്ലാ കുടുംബങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ നാട്ടുപച്ച എന്ന പേരിൽ പച്ചക്കറികൃഷി പ്രോത്സാഹിപ്പിച്ചു വരുന്നു.
സ്വാതന്ത്ര്യസമര പെൻഷൻ
കടയ്ക്കൽ വിപ്ലവത്തിലെ പ്രധാന സമര സേനാനിയായിരുന്ന ചന്തിരൻ കാളിയമ്പിയുടെ നിലാരംബരായ നാല് പെൺമക്കൾക്ക് ആജീവനാന്തം പ്രതിമാസം 1250 രൂപ വീതം പ്രതിമാസ പെൻഷൻപദ്ധതി.
ക്ഷീരസാഗരം
കറവുമാടുകളെ വളർത്തി ഉപജീവനം നടത്തുന്ന ബാങ്കിന്റെ പ്രവർത്തനമേഖലയിലുള്ള 750ൽപരം കുടുംബങ്ങളുടെ അഭിവൃദ്ധി ലക്ഷ്യമിട്ട് രണ്ട് വർഷത്തിലൊരിക്കൽ നടപ്പാക്കുന്ന പദ്ധതി
കനകക്കതിർ
തരിശുരഹിത പാടശേഖരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നെൽകൃഷിക്ക് പാടശേഖരം ഉഴുതെടുക്കാനുള്ള മുഴുവൻ ചിലവും ബാങ്ക് സൗജന്യമായി നൽകുന്നു.
വിദ്യാർത്ഥികളെ ദത്തെടുക്കൽ
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വർഷം തോറും സ്കോളർഷിപ് നൽകുന്നു. അക്കാദമിക്സ്, കായികരംഗത്തെ മികവ് എന്നിവയ്ക്ക് 7500 രൂപയും കലാരംഗത്തെ പ്രതിഭകൾക്ക് 10,000 രൂപയും സ്കോളർഷിപ് നൽകുന്നു.
കനിവ്
ബാങ്ക് പ്രവർത്തന മേഖലയിൽ ഉള്ളവരും ഗുരുതര രോഗം ബാധിച്ചവരും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരുമായവർക്ക് ചികിത്സാ സഹായമായി 5000 രൂപ മുതൽ 75000 രൂപ വരെ അനുവദിക്കുന്നു. വൻതുക ചിലവ് വരുന്ന ചികിത്സകൾക്ക് 1,00,000 രൂപ വരെ നൽകുന്നു