+91 9999 888 000


Opening Hours Mon-Fri: 09:00-04:00
Sat: 09:00-01:00


വാർത്താ അപ്‌ഡേറ്റുകൾ..

കച്ചവടക്കാർക്ക് സൗകര്യപ്രദമായി അക്കൗണ്ട്.

ക്ലിയറിംഗ് ചെക്കുകൾക്ക് കളക്ഷൻ ചാർജ് ഈടാക്കുന്നില്ല


വരാനിരിക്കുന്ന പദ്ധതികൾ

KIMSAT-സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി

ബാങ്കിൻ്റെ അനുബന്ധ സ്ഥാപനമായ KIMSAT സഹകരണ ആശുപത്രിയുടെ നിർമ്മാണം 2020 ജനുവരിയിൽ ആരംഭിക്കുന്നു.ഒന്നാം ഘട്ടം ഉദ്ദേശം 35 കോടി രൂപചെലവിൽ നിർവഹിക്കുന്നു.പ്രധാനപ്പെട്ട എല്ലാ ഡിപ്പാർട്ട്മെൻറ്കളും തുടക്കത്തിൽ തന്നെ ഉണ്ടാകും.പൊതുജനങ്ങളിൽ നിന്നും സഹകാരികളിൽ നിന്നും ഷെയർ സംഭരിച്ചു തുടങ്ങി.ഒരു ഷെയറിനു 5000 രൂപ. ആവശ്യമായത്ര ഷെയറുകൾ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നൽകുന്നു.വിശദാംശങ്ങൾ ബാങ്ക് HO ൽ പ്രവർത്തിക്കുന്ന KIMSAT അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ നിന്നും ലഭ്യമാണ്.

പോസ്റ്ററുകൾ

ഇവന്റുകൾ

ശിലാസ്ഥാപനം

1 ഫെബ്രുവരി 2020

കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കിൻറെ സബ്സിഡിയറി സ്ഥാപനമായ KIMSAT (കടയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് & ടെക്നോളജി) ആശുപത്രിയുടെ ശിലാസ്ഥാപനം 2020 ഫെബ്രുവരി 1 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് കടയ്ക്കൽ ഗോവിന്ദമംഗലത്ത് ചേർന്ന വമ്പിച്ച പൊതുസമ്മേളനത്തിൽ വച്ച് ബഹു. സഹകരണ വകുപ്പ് മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ശ്രീ. മുല്ലക്കര രത്നാകരൻ MLA യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബാങ്ക് പ്രസിഡൻറും KIMSAT ഗവേണ്ംഗ് കൌൺസിൽ ചെയർമാനുമായ ശ്രീ. എസ്. വിക്രമൻ സ്വാഗതം അർപ്പിച്ചു. പ്രസ്തുത ചടങ്ങിൽവച്ച് പ്രതിഭകളെ ആദരിച്ച മൊമെൻറോ നളകുകയും ഷെയർസർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു. രാഷ്ട്രീയ നേതാക്കൾ ഉൾപ്പടെ വിവിധ മണ്ഡസങ്ങളിലെ പ്രഗത്ഭമതികൾ ചടങ്ങിൽ ആശംസകളർപ്പിച്ച് സംസാരിച്ചു.